ചെമ്മാട് സ്വദേശി ദുബൈയില്‍ നിര്യാതനായി

അഷ്‌റഫ്‌

ദുബൈ: ചെമ്മാട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ചെമ്മാട് ആസാദ് നഗര്‍ സ്വദേശിയും കൊടിഞ്ഞി റോഡ് വെഞ്ചാലി ഒമ്പതാം വളവില്‍ താമസക്കാരനുമായ കൂളത്ത് അഷ്‌റഫ് (52) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ഒന്നര വര്‍ഷമായി ദുബൈയിലായിരുന്നു. നാട്ടില്‍ വരാനിരിക്കെയായിരുന്നു മരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മയ്യിത്ത് വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടു വരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ബുഷ്‌റയാണ് ഭാര്യ. മക്കള്‍: തഖിയുദ്ദീന്‍, ഫാത്തിമ നബ, ഫാത്തിമ നദ.