പി.കെ അബ്ദുല്‍ കരീം ഹാജിയുടെ നിര്യാണത്തില്‍ യുഎഇ കെഎംസിസി അനുശോചിച്ചു

പി.കെ അബ്ദുല്‍ കരീം ഹാജി

ഫുജൈറ: പതിറ്റാണ്ടുകള്‍ നീണ്ട തന്റെ പ്രവാസ ജീവിതത്തില്‍ ദീനും ലീഗും ഒന്നിച്ചു കൊണ്ടുനടന്നിരുന്ന വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച അബുദാബി കെഎംസിസി മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന പി.കെ അബ്ദുല്‍ കരീം ഹാജിയെന്ന് യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. പരിശുദ്ധ റമദാന്റെ പുണ്യ ദിനത്തിലാണ് അദ്ദേഹം നാഥന്റെ വിളിക്കുത്തരം നല്‍കി മടങ്ങിയിരിക്കുന്നത്. ഒരു പുരുഷായുസ്സ് കൊണ്ട് സമൂഹത്തിന് മാതൃകാപരമായ ജീവിതം സമ്മാനിച്ച കരീം ഹാജിയുടെ വിയോഗത്തില്‍ ദു:ഖിക്കുന്ന കുടുംബത്തിന്റെ വേദനയില്‍ പ്രാര്‍ത്ഥനാപൂര്‍വം പങ്കു ചേരുന്നുവെന്നും നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍, ജന.സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ട്രഷറര്‍ യു.അബ്ദുല്ല ഫാറൂഖി, സീനിയര്‍ വൈസ് പ്രസിഡന്റ് അഷ്‌റഫ് പള്ളിക്കണ്ടം, മറ്റു ഭാരവാഹികളായ ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, എം.പി.എം റഷീദ്, നിസാര്‍ തളങ്കര, പി.കെ.എ കരീം, സൂപ്പി പാതിരിപ്പറ്റ, അബു ചിറക്കല്‍, അഡ്വ. കെ.വി മുഹമ്മദ്കുഞ്ഞി, മുസ്തഫ മുട്ടുങ്ങല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.