കെഎംസിസി ഉള്‍പ്പെടെ സംഘടനകളുടെ സഹായ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം
ജലീല്‍ പട്ടാമ്പി
ദുബൈ: കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട് ദുബൈയിലെയും വടക്കന്‍ എമിറേറ്റുകളിലെയും ഇന്ത്യന്‍ സമൂഹത്തിന് പിന്തുണയാകുന്ന വിധത്തിലുള്ള വിവിധ പ്രവര്‍ത്തനങ്ങളും യജ്ഞങ്ങളും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഏകോപിപ്പിക്കുന്നതായി അധികൃതര്‍ അറിയിച്ചു. കോവിഡ് 19മായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സംഘത്തെയും വളണ്ടിയര്‍മാരെയും കോണ്‍സുലേറ്റിന് ഞായറാഴ്ച മുതല്‍ ദുബൈയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ എത്തിക്കാന്‍ സാധിച്ചു. ദുബൈ ഹെല്‍ത്ത് അഥോറിറ്റി നടത്തി വരുന്ന മഹത്തായ യജ്ഞങ്ങളോടുള്ള വിനയാന്വിതമായ അനുബന്ധമായി മാറി ഇന്ത്യയും യുഎഇയും തമ്മിലുള്ള ചരിത്രപരമായ സുഹൃദ് ബന്ധങ്ങളുടെ ആവേശത്തില്‍ കോണ്‍സുലേറ്റ് നടത്തിയ ഈ നീക്കമെന്ന് അധികൃതര്‍ അവകാശപ്പെട്ടു. ഈ നേട്ടത്തിന് സഹായിച്ച ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷനല്‍ കൗണ്‍സിലിനും ആസ്റ്റര്‍ ഗ്രൂപ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പനും, വിശേഷിച്ചും കെഎംസിസിക്കും, ഡോക്ടര്‍മാര്‍, വളണ്ടിയര്‍മാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ക്കും ഈയവസരത്തില്‍ നന്ദി അറിയിക്കുന്നതായി കോണ്‍സുലേറ്റ് പറഞ്ഞു. ഇന്ത്യക്കാരടക്കമുള്ള കോവിഡ് 19 രോഗികളെ പരിചരിക്കാന്‍ നിരന്തരം പരിശ്രമിച്ച ഡിഎച്ച്എ, ആരോഗ്യ ഏജന്‍സികള്‍ എന്നിവരെ അഭിനന്ദിക്കുന്നതായും കോണ്‍സുലേറ്റ് പറഞ്ഞു. ഏതാനും ആഴ്ചകളായി നൂറുകണക്കിന് ഇന്ത്യക്കാര്‍ കോവിഡ് 19മായി ബന്ധപ്പെട്ട വൈദ്യ സഹായത്തിനായി അപേക്ഷിച്ചിരുന്നു. ഇവ ബന്ധപ്പെട്ട അധികൃതര്‍ക്ക് അപ്പോള്‍ തന്നെ അയച്ചു കൊടുത്തു. മികച്ച പ്രതികരണമാണ് ലഭിച്ചത്.
കോണ്‍സുലേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ടു ഹെല്‍പ് ലൈനുകള്‍ (+97156 5463 903/ 543090575) ആണുള്ളത്. രീി1െ.റൗയമശ@ാലമ.ഴീ്.ശി എന്ന ഇമെയിലുമുണ്ട്. കോവിഡ് 19മായി ബന്ധപ്പെട്ടുള്ളതാണിവ. കൂടുതല്‍ അന്വേഷണങ്ങളും ഇന്ത്യയിലേക്ക് എപ്പോള്‍ വിമാന സര്‍വീസ് ആരംഭിക്കുമെന്നത് സംബന്ധിച്ചായിരുന്നു. ദുബൈയില്‍ നിന്നും വടക്കന്‍ എമിറേറ്റുകളില്‍ നിന്നും മെഡിക്കല്‍ സഹായം, യുഎഇയിലെ വിസാ കാലാവധി ദീര്‍ഘിപ്പിച്ചത്, ഭക്ഷണ-ഔഷധ ലഭ്യത എന്നിവ അന്വേഷിച്ചു കൊണ്ടുള്ള കോളുകളുമുണ്ടായിരുന്നു. കഴിഞ്ഞ നാലാഴ്ചകള്‍ക്കിടെ 3,500 ഫോണ്‍ കോളുകള്‍ക്കും 3,000 ഇമെയിലുകള്‍ക്കും മറുപടി നല്‍കി. കോണ്‍സുലേറ്റിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും (ഠംശേേലൃ: @രഴശറൗയമശ, എമരലയീീസ: @കിറശമിഇീിൗെഹമലേ.ഊയമശ) മറുപടികള്‍ നല്‍കാന്‍ ശ്രമിച്ചു വരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പ്രവര്‍ത്തിക്കുന്ന ടെലിമെഡിസിന്‍, ടെലിസൈക്കോളജികല്‍ കൗണ്‍സലിംഗ് നമ്പറുകളിലും (054 3090 571/054 3090 572) അഞ്ഞൂറിലധികം കോളുകള്‍ക്ക് വിവിധ ഭാഷകളില്‍ മറുപടി പറഞ്ഞു കഴിഞ്ഞു. ഇന്ത്യന്‍ സമൂഹത്തെ സഹായിച്ചു കൊണ്ടിരിക്കുന്ന ഡോക്ടര്‍മാര്‍ക്കും കൗണ്‍സലര്‍മാര്‍ക്കും കോണ്‍സുലേറ്റ് നന്ദി പ്രകാശിപ്പിച്ചു. മരുന്നുകള്‍ വാങ്ങാന്‍ സാധിക്കാതെ ബുദ്ധിമുട്ടനവുഭവിച്ച 35 രോഗികള്‍ക്ക് പ്രാദേശികമായി ലഭ്യമായ മരുന്നുകള്‍ വെല്ലുവിളികള്‍ തരണം ചെയ്ത് എത്തിക്കാന്‍ സാധിച്ചു. അത്തരം ആവശ്യക്കാന്‍ ഇനിയുമുണ്ടെങ്കില്‍ രീാ.റൗയമശ@ാലമ.ഴീ്.ശി എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.
ഭക്ഷണവും മറ്റു അടിയന്തിര സഹസായങ്ങളുമായി കെഎംസിസി, ദുബൈ ഗുരുദ്വാര, ബാപ്‌സ് ഹിന്ദു ടെംപ്ള്‍, രാജസ്ഥാന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ ഗ്രൂപ്, ഐസിഎഐ ദുബൈ ചാപ്റ്റര്‍, എഫ്ഒഐ ഈവന്റ്‌സ്, ഐപിഎഫ് തുടങ്ങിയ നിരവധി സംഘടനകള്‍ രംഗത്തുണ്ട്. സഹായം ആവശ്യമുള്ളവര്‍ക്ക് എപ്പോഴും തങ്ങളെ സമീപിക്കാമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഹമയീൗൃ.റൗയമശ@ാലമ.ഴീ്.ശി എന്ന പ്രത്യേക ഇമെയില്‍ തയാറാക്കിയിട്ടുണ്ട്. ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടി(ഐസിഡബ്‌ള്യുഎഫ്)ലൂടെയും ഇന്ത്യന്‍ അസോസിയേഷനുകളിലൂടെയും സാമൂഹിക സംഘടനകളിലൂടെയും 4,000ത്തിലധികം ഭക്ഷണ പാക്കറ്റുകള്‍ നാലാഴ്ചക്കിടെ വിതരണം ചെയ്തു. 150ഉം 190ഉം 90ഉം പേര്‍ താമസിക്കുന്ന മൂന്നു ലേബര്‍ ക്യാമ്പുകളില്‍ സഹായം നല്‍കി. ഐസിഡബ്‌ള്യുഎഫ് മുഖേന 60 പേര്‍ക്ക് താമസ സൗകര്യം ഒരുക്കി. ദുബൈ എയര്‍പോര്‍ട്ടില്‍ യാത്ര തുടരാനാവാതെ കുടുങ്ങിയ 19 ഇന്ത്യക്കാരെ സഹായിച്ച എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് നന്ദി പറയുന്നു. അവരുമായി ബന്ധപ്പെടുകയും സാമ്പത്തിക സഹായം അവര്‍ക്ക് നല്‍കുകയും ചെയ്തു. ഇന്ത്യയിലേക്ക് പോകാനാഗ്രഹിക്കുന്ന അവര്‍ക്കും മറ്റുള്ളവര്‍ക്കും ഉടന്‍ യാത്ര ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോണ്‍സുലേറ്റ് പ്രത്യാശിച്ചു. ദുബൈയിലെ സാമൂഹിക അകല പാനലവും വീടുകളില്‍ തന്നെ കഴിയുക എന്ന സംരംഭവും അണുനശീകരണവും മൂലം കോണ്‍സുലേറ്റിന്റെ സാധാരണ സേവനങ്ങളായ പാസ്‌പോര്‍ട്ട്, അറ്റസ്‌റ്റേഷന്‍ അടിയന്തിര സ്വഭാവത്തില്‍ മാത്രമാണ് നിലവില്‍ നല്‍കുന്നത്. എന്നാല്‍, വിസ, ഒസിഐ സേവനങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. അതേസമയം, ഏപ്രില്‍ 30ന് കാലാവധിയാകുന്ന പാസ്‌പോര്‍ട്ടുകള്‍ പുതുക്കാനുള്ള അപേക്ഷകള്‍ ഷാര്‍ജയിലെ ബിഎല്‍എസ് സെന്ററില്‍ കഴിഞ്ഞാഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കകം 100 പാസ്‌പോര്‍ട്ടുകള്‍ പ്രോസസ് ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അടിയന്തിര അറ്റസ്‌റ്റേഷന്‍ സേവനങ്ങളും നല്‍കുന്നുണ്ട്.
കഴിഞ്ഞ നാലാഴ്ചക്കിടെ 80 ഇന്ത്യക്കാര്‍ യുഎഇയില്‍ മരിച്ചത് രജിസ്റ്റര്‍ ചെയ്തുവെന്നും ഇന്ത്യയിലേക്ക് ഏതാനും കാര്‍ഗോ സേവനങ്ങളിലൂടെ 17 മൃതദേഹങ്ങള്‍ അയച്ചതായും കോണ്‍സുലേറ്റ് വെളിപ്പെടുത്തി. വിഷമകരമായ ഈ ഘട്ടത്തില്‍ ഇന്ത്യക്കാര്‍ക്ക് എന്ത് സഹായത്തിനും കോണ്‍സുലേറ്റിനെ ബന്ധപ്പെടാവുന്നതാണ്. ഇന്ത്യയിലേക്ക് പോകാനാഗ്രഹിച്ചു കൊണ്ടുള്ള നിരവധി ഇന്ത്യക്കാരുടെ ഫോണ്‍ കോളുകള്‍ നിത്യേന കോണ്‍സുലേറ്റിന് ലഭിക്കുന്നുണ്ട്.
ഇന്ത്യയിലേക്ക് യാത്രാ വിമാനങ്ങള്‍ പറക്കാനാകുന്ന സാഹചര്യം ഉടന്‍ തെളിയുമെന്നാണ് പ്രതീക്ഷ. ഈ മഹാമാരിക്കെതിരായ യുദ്ധം ഇന്ത്യയും യുഎഇയും ഒരുമിച്ചു നേരിടുന്നു. അത്തരം സഹകരണത്തിന്റെ ഒരുപടിയായിരുന്നു ഹൈഡ്രോക്‌സി ക്‌ളോറോക്വിന്‍ ഗുളികകള്‍ യുഎഇക്ക് നല്‍കിയതെന്നും കോണ്‍സുലേറ്റ് വിശദീകരിച്ചു.