കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് യുഎഇ സഹായം

    ദുബൈ: കോവിഡ്-19 മൂലം യുഎഇയില്‍ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് യുഎഇ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. ഒരു ബന്ധുവിനെ നഷ്ടപ്പെട്ട എല്ലാ രാജ്യക്കാരുടെയും കുടുംബങ്ങളുടെ രക്ഷാധികാരിയായി എമിറേറ്റ്‌സ് റെഡ് ക്രസന്റ് രംഗത്തുണ്ടാവും.പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നതിന്റെ അഗ്‌നിപരീക്ഷയെ മറികടക്കാന്‍ ഈ കുടുംബങ്ങള്‍ക്ക് ആവശ്യമായതെല്ലാം നല്‍കുമെന്ന് ഇആര്‍സി സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അല്‍ ഫലാഹി പറഞ്ഞു. മരിച്ച രോഗികളെ തിരിച്ചറിയാനും ബന്ധുക്കള്‍ക്കായി കോണ്‍ടാക്റ്റ് നമ്പറുകള്‍ നല്‍കാനും ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ശ്രമിച്ചിരുന്നു. സാമ്പത്തിക സഹായം, ഭവന അലവന്‍സ് അല്ലെങ്കില്‍ സ്‌കൂള്‍ ഫീസ് എന്നിവയാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മാര്‍ച്ച് 17 വരെ മുപ്പത്തിയഞ്ച് യുഎഇ നിവാസികള്‍ക്ക് വൈറസ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടു.