കേരളത്തിൽ ഇന്ന് 11 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

3

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 11 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കാസർഗോഡ് 6 പേർ, ആലപ്പുഴ 1, എറണാകുളം1, കൊല്ലം1, പാലക്കാട്1, കണ്ണൂർ 1 എന്നിങ്ങനെയാണ്.

അഞ്ചു പേർ ദുബായിൽ നിന്നെത്തിയവർ. പാലക്കാട് സ്വദേശി നാഗ്പൂരിൽ നിന്ന് വന്നതാണ്. കാസർഗോഡ് രണ്ട് പേർക്ക് സമ്പർക്കത്തിലൂടെ ആണ് പകർന്നത്. ഇന്ന് സ്ഥിതീകരിച്ചവരിൽ 3 പേർ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ.

സംസ്ഥാനത്ത് 306 പേർക്ക് രോഗം സ്ഥിതീകരിച്ചു. 1,17,355 പേർ നിരീക്ഷണത്തിൽ.

കേരളത്തില്‍ 8 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നിന്നും 7 പേരുടെയും തിരുവനന്തപുരം ജില്ലയിലെ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 254 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 50 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.
206 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,71,355 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,70,621 പേര്‍ വീടുകളിലും 734 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 174 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 9744 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 8586 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.