ഖത്തറിൽ 216 പേർക്കു കൂടി കൊറോണ വൈറസ് ബാധ

ഖത്തറിൽ 216 പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 20 പേർക്ക് രോഗം ഭേദമായി. ഇതോടെ ഖത്തറിൽ ഇതുവരെ കൊറോണ രോഗം സുഖപ്പെട്ടവരുടെ എണ്ണം 247 ആയി ഉയർന്നു. ആറ് പേരാണ് രോഗബാധ മൂലം ഇതുവരെ മരിച്ചത്. ഇതിനകം 47,751 പേരെ രോഗപരിശോധനയ്ക്ക് വിധേയരാക്കി.നിലവിൽ 2728 പേർക്കാണ് ആകെ രോഗം ബാധിച്ചത്. ഇതിൽ 2475 പേർ ഇപ്പോൾ ചികിത്സയിൽ കഴിയുന്നു.