മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: ഞായറാഴ്ച ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കൊറോണ വൈറസ് ബാധ മൂലം കുവൈത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കഴിഞ്ഞ ദിവസം മരിച്ചത് 60 വയസ്സുള്ള ഇന്ത്യക്കാരനാണ്. ഇതോടെ, കോവിഡ് മൂലം മരിച്ച ഇന്ത്യക്കാരുടെ എണ്ണം രണ്ടായി.
നേരത്തെ, 44 വയസ്സുള്ള ഗുജറാത്ത് സ്വദേശി വിനയ് കുമാറാണ് മരിച്ചത്. അതിനിടെ, പുതുതായി 164 പേരില്‍ കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 1,915 ആയി. ഞായറാഴ്ച 25 പേര് കൂടി രോഗമുക്തി നേടിയതോടെ ആകെ 305 പേരായി. പുതുതായി റിപ്പോര്‍ട്ട് ചെയ്ത് കോവിഡ് കേസുകളില്‍ 97 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അത്യാസന്ന നിലയിലുള്ള 20 പേരുള്‍പ്പെടെ 38 പേര് തീവ്ര പരിചരണ വിഭാഗത്തിലുണ്ടെന്നും
ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനദ് അറിയിച്ചു. അതിനിടെ, കുവൈത്തില്‍ കര്‍ഫ്യൂ രണ്ടാഴ്ച കൂടി നീട്ടാന്‍ സാധ്യത. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന സ്വദേശികളെ നാട്ടിലേത്തിക്കുന്നത് തുടങ്ങിയതിനാല്‍ മെയ് 7 വരെ വരുന്നവരെ കൂടി നിരീക്ഷണത്തിലാക്കിയ ശേഷം മാത്രം കര്‍ഫ്യൂ പിന്‍വലിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
75ഓളം വിമാനങ്ങളീലായാണ് സ്വദേശികളെ രാജ്യത്തേക്ക് മടക്കിക്കൊണ്ടു വരുന്നത്.
ആദ്യ ദിനം വരുന്നവരെ സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് തന്നെ നേരിട്ട് വിമാനത്താവളത്തിലെത്തിയിരുന്നു.