സൗദിയിൽ കൊറോണ വൈറസ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു.

7

റിയാദ്: സൗദി അറേബ്യയിൽ കൊറോണ വൈറസ് ബാധിച്ച് ചൊവ്വാഴ്ച മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 41 ആയി. മക്കയിൽ രണ്ടും ഹുഫൂഫിൽ ഒന്നുമാണ് റിപ്പോർട്ട് ചെയ്ത മരണങ്ങൾ. 43 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.