1,122 പേര്‍ക്ക് കോവിഡ്; 1490 പേര്‍ക്ക് രോഗമുക്തി സഊദിയില്‍ 6 പേര്‍ കൂടി മരിച്ചു

16

റിയാദ്: കോവിഡ് 19നെ തുഖര്‍ന്ന് സഊദിയില്‍ തിങ്കളാഴ്ച ആറു പേര്‍ കൂടി മരിച്ചു. ഇതോടെ, കോവിഡ് ബാധിച്ച് സഊദിയില്‍ ആകെ മരിച്ചവരുടെ എണ്ണം 103 ആയി. 1,122 പേര്‍ക്ക് രോഗബാധ കണ്ടെത്തിയതോടെ ആകെ രോഗബാധിതരുടെ എണ്ണം 10,484 ആയതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1,490 പേര്‍ക്ക് രോഗം പൂര്‍ണമായി ഭേദമായി ആസ്പത്രി വിട്ടതായും അദ്ദേഹം അറിയിച്ചു. 8,891 പേര്‍ വിവിധയിടങ്ങളിലായി ആസ്പത്രികളിലുണ്ട്. മേഖലാടിസ്ഥാനത്തില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മക്കയില്‍ തന്നെയാണ്. മക്ക 402, റിയാദ് 200, ജിദ്ദ 186, മദീന 120, ദമ്മാം 78, ഹുഫൂഫ് 63, ജുബൈല്‍ 39, താഇഫ് 16, അല്‍കോബാര്‍ 5, അബഹ 3, ബുറൈദ 3, നജ്‌റാന്‍ 3, അല്‍മദ്ദ 1, യാമ്പു 1, സുല്‍ഫി 1, ദിരിയ 1 എന്നിവിടങ്ങളിലാണ് ഇന്നലെ രോഗബാധ കണ്ടെത്തിയത്. ഫീല്‍ഡ് പരിശോധന തുടങ്ങിയ ശേഷമാണ് രോഗബാധയുള്ളവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്. ഇത് മൂലം രോഗമുള്ള എല്ലാവരെയും കണ്ടത്തി ചികില്‍സിച്ച് ഭേദപ്പെടുത്താന്‍ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയ അധികൃതര്‍ പറഞ്ഞു. സ്വദേശികളോടൊപ്പം വിദേശികളും പൂര്‍ണമായി സഹകരിച്ചാല്‍ കോവിഡ് ഭീഷണിയില്‍ നിന്ന് ജനങ്ങള്‍ക്കും രാജ്യത്തിനും മുക്തി നേടാന്‍ സാധിക്കുമെന്നും കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു.ñ