ഒറ്റപ്പാലം സ്വദേശി ദുബൈയില്‍ കോവിഡ് ബാധിച്ച് മരിച്ചു

    237
    അഹമ്മദ് കബീര്‍

    ദുബൈ: ഒറ്റപ്പാലം മുളഞ്ഞൂര്‍ നെല്ലിക്കുറുശ്ശി സ്വദേശി അഹമ്മദ് കബീര്‍ (47) ദുബൈയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. ചുമയും ശ്വാസടസ്സവും തൊണ്ടവേദനയും മൂലം ഏപ്രില്‍ ഒന്നു മുതല്‍ ചികില്‍സയിലായിരുന്നു. ആദ്യ കോവിഡ് ടെസ്റ്റ് നെഗറ്റീവായിരുന്നു. വീണ്ടും അസുഖമുണ്ടാവുകയും മാറി മാറി ഡോക്ടറെ കണ്ട് ചികില്‍സിച്ചു വരികയുമായിരുന്നു. ഇതിനിടക്ക് ഇക്കഴിഞ്ഞ വ്യാഴാഴ്ച അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് ദുബൈ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അവസാന ടെസ്റ്റില്‍ കോവിഡ് 19 പോസിറ്റീവായിരുന്നു.
    പിതാവ്: മുളക്കല്‍ കമ്മുകുട്ടി. മാതാവ്: ഖദീജ. ഭാര്യ: സജില. മൂന്നു മക്കളുണ്ട്. സഹോദരങ്ങള്‍: മുഹമ്മദ് അലി (അല്‍ ഐന്‍), നസീമ. മൃതദേഹം ദുബൈയില്‍ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.