സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. കാസർകോട്ട് 12 പേർക്കും എറണാകുളത്ത് മൂന്നുപേർക്കും തിരുവനന്തപുരം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ രണ്ടു പേർക്കു വീതവും പാലക്കാട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ ഒമ്പതുപേർ വിദേശത്തുനിന്നു വന്നവരാണ്. മറ്റുള്ളവർക്ക് രോഗബാധയുണ്ടായത് സമ്പർക്കം മൂലമാണ്.
സംസ്ഥാനത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 265 ആയി. ഇതിൽ 237 പേർ ഇപ്പോൾ ചികിത്സയിലാണ്. തിരുവനന്തപുരത്തും കോഴിക്കോടും ഒരോരുത്തർക്ക് രോഗം ഭേദമായിട്ടുണ്ട്.
1,64,130 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 1,63,508പർ വീടുകളിലും 622 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. ബുധനാഴ്ച മാത്രം 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7,965 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 7252 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.