മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: 25 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ കുവൈത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 342 ആയി. ഇതില്‍ 73 ഇന്ത്യക്കാരാണ്. പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ച 25 പേരില്‍ 14 പേര്‍ ഇന്ത്യക്കാരും അഞ്ചു കുവൈത്തികളും ഒരു ഫിലിപ്പീന്‍സ് പൗരന്‍, നാല് ബംഗ്‌ളാദേശ് പൗരന്മാര്‍, ഒരു ഈജിപ്ത് പൗരന്‍ എന്നിവരുമാണ്. അഞ്ചു കുവൈത്തികളും ഫിലിപ്പീന്‍സ് പൗരനും വിദേശത്ത് നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ്. 8 ഇന്ത്യക്കാര്‍ക്കും ഒരു ബംഗ്‌ളാദേശ് പൗരനും നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധിച്ചത്. മറ്റുള്ളവര്‍ക്ക് രോഗം പകര്‍ന്നത് ആരില്‍ നിന്നാണെന്നു വ്യക്തമായിട്ടില്ല. വ്യാഴാഴ്ച ഒരാള്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രോഗമുക്തരായവരുടെ എണ്ണം 81 ആയി. നിലവില്‍ ചികിത്സയിലുള്ള 261 പേരില്‍ 15 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. അതിനിടെ, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാനങ്ങള്‍ മാര്‍ച്ച് 11 മുതല്‍ നിര്‍ത്തി വെച്ചിരുന്നത് ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്ന് രാജ്യത്തെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കഴിഞ്ഞ ദിവസം പത്രക്കുറിപ്പില്‍ അറിയിച്ചു. കുവൈത്ത് ബുക്കിംഗ് തുറന്നിട്ടുണ്ടെന്ന ഒരന്താരാഷ്ട്ര വിമാന കമ്പനി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് പുതിയ അറിയിപ്പ് വന്നത്.