കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി

    ദുബൈ: കോവിഡ് 19 ബാധിച്ച് ദുബൈയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ കാടാച്ചിറ സ്വദേശി ദുബൈയില്‍ നിര്യാതനായി. കാടാച്ചിറ മമ്മാക്കുന്ന് ജുമുഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പാലക്കല്‍ അബ്ദുറഹ്മാന്‍ (55) ആണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്. ദുബൈ കറാമയിലെ ഒരു ഹോട്ടലില്‍ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: റാബിയ. മക്കള്‍: റഊഫ്, റംഷാദ്, റസ്‌ലിയ, റിസ്‌വാന. മരുമക്കള്‍: അനീസ്, ഷുഹൈല്‍, ഫാത്തിമ, അര്‍ഫാന.