യുഎഇയില്‍ മൂന്നു മരണം, 412 പുതിയ കേസുകള്‍; ആകെ 933 പേര്‍ക്ക് രോഗം ഭേദമായി

    132
    യുഎഇയില്‍ കോവിഡ് 19 രോഗിയെ എടുക്കാന്‍ സുരക്ഷിത സ്യൂട്ട് ധരിച്ച് എത്തുന്ന ആരോഗ്യ പ്രവര്‍ത്തകന്‍ (ചിത്രം: റോയിട്ടേഴ്‌സ്)

    ദുബൈ: യുഎഇയില്‍ ചൊവ്വാഴ്ച 412 പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 4,933 ആയി. 81 പേര്‍ക്ക് പുതുതായി രോഗം സുഖപ്പെട്ടു. ഇതു വരെയായി ആകെ 933 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ചൊവ്വാഴ്ച മൂന്നു ഏഷ്യന്‍ വംശജര്‍ മരിച്ചതോടെ ഇതു വരെയായി ആകെ മരിച്ചവരുടെ എണ്ണം 28 ആയി.
    തീവ്ര അന്വേഷണ-പരിശോധനാ യജ്ഞങ്ങളിലൂടെയാണ് ഏറ്റവും പുതിയ കേസുകള്‍ കണ്ടെത്തിയതെന്നും 32,000 പുതിയ ടെസ്റ്റുകളാണ് നടത്തിയതെന്നും യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.