ദുബൈ: ലോകം കോറോണയുടെ ഭീതിയില്‍ വിറങ്ങലിച്ചു നില്ക്കുമ്പോള് മറ്റുള്ളവരുടെ കണ്ണീരൊപ്പാന്‍ സന്നദ്ധ സേവകരും ആരോഗ്യ പ്രവര്‍ത്തകരും നടത്തുന്ന സാഹസിക ശ്രമങ്ങള്‍ ആരുടെയും കണ്ണ് നിറക്കുന്നതാണെന്ന് വ്യവസായ പ്രമുഖനും യുഎഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്‍മാനുമായ യഹ്യ തളങ്കര അഭിപ്രായപ്പെട്ടു. വൈ.ഹനീഫ കുമ്പഡാജെ നിര്‍മിച്ച ‘ദുരന്ത മുഖത്തെ മാലാഖമാര്‍’ ഡോക്യുെമന്ററിയുടെ സമാരംഭം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധ റമദാനിലും സ്വജീവന്‍ പോലും മറന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്ന സന്നദ്ധ സേനയുടെ അവസരത്തിനൊത്ത പ്രവര്‍ത്തനമാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാവാന്‍ സഹായിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ക്രിയാത്മക സന്ദേശമടങ്ങുന്നതാണ് ഡോക്യുമെന്ററിയെന്ന് ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി ജന.സെക്രട്ടറി സലാം കന്യപ്പാടി അഭിപ്രായപ്പെട്ടു. ജില്ലാ പ്രെസിഡന്റ് അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ ഹനീഫ ടി.ആര്, ഓര്‍ഗ.സെക്രട്ടറി അഫ്സല് മെട്ടമ്മല്‍ ആശംസ നേര്‍ന്നു.