ബഹ്റൈനിൽ 60 പേർ കൂടി സുഖം പ്രാപിച്ചു

9

മനാമ : ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ 60 പേർ കൂടി സുഖം പ്രാപിച്ചു . ആരോഗ്യ മന്ത്രാലയം ഇന്ന് ( ഏപ്രിൽ 29 , 2 . 00pm ) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് . ഇതോടെ രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 1370 ആയി ഉയർന്നു . അതേസമയം പുതുതായി 58 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . ഇവരിൽ 50 പേർ പ്രവാസി തൊഴിലാളികളാണ് . 1491പേരാണ് നിലവിൽ വൈറസ് ബാധയേറ്റ് ചികിത്സയിൽ കഴിയുന്നത് . ഇതിൽ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണ് . പ്രതിരോധ നടപടിക്രമങ്ങൾ ശക്തമായി മുന്നോട്ടുപോയ്കൊണ്ടിരിക്കുകയാണ് . ഇതുവരെ 124591 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട് .