ബഹ്റൈനിൽ 70 പേർക്ക് കൂടി കോവിഡ് – 19 സ്ഥിരീകരിച്ചു

10

മനാമ : ബഹ്റൈനിൽ 70 പേർക്ക് കൂടി കോവിഡ് – 19 സ്ഥിരീകരിച്ചു . ഇതിൽ 51 പേർ പ്രവാസികളാണ് . ഏപ്രിൽ 25ന് വൈകീട്ട് 04 : 30 ഓടെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത് . ഇതോടെ രാജ്യത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1420 ആയി ഉയർന്നു . ഇതിൽ 2 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ് . അതേസമയം ഇന്ന് 47 പേർ രോഗമുക്തി നേടിയിട്ടുണ്ട് . ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1160 ആയി ഉയർന്നു . 8 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധമൂലം മരണപ്പെട്ടത് . പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ് . മൊബൈൽ യൂണിറ്റുകളും സജീവമായ പരിശോധനയ്ക്കായി രംഗത്തുണ്ട് . ഇതുവരെ 110379 പേരെയാണ് ആരോഗ്യമന്ത്രാലയം പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത് .