ഖത്തറിൽ കൊറോണ രോഗികളുടെ എണ്ണം 5448 ആയി ഉയർന്നു

14

ഖത്തറിൽ 440 പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 5448 ആയി ഉയർന്നു. 518 പേർക്കാണ് ഇതുവരെ കൊറോണ സുഖപ്പെട്ടത്. രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും പ്രവാസി തൊഴിലാളികളാണ്. ആരോഗ്യവകുപ്പ് രോഗീ സമ്പർക്ക പട്ടിക പരിശോധിച്ച് അന്വേഷിച്ച് കണ്ടെത്തിയവരാണ് ഇവർ. കുടുംബാഗങ്ങളിൽ നിന്ന് രോഗം പകർന്ന ഏതാനും പൗരന്മാരും പ്രവാസികളും പോസിറ്റീവായവരിൽ ഉണ്ട്.

ഏറ്റവും കൂടുതൽ കേസുകൾ പോസിറ്റീവായ ഇൻഡ്സ്ട്രിയൽ ഏരിയയിൽ പ്രത്യേക ഫീൽഡ് ആശുപത്രികൾ സജ്ജീകരിക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. 150 ബെഡ്ഡുകളുള്ള ആശുപത്രിയാണ് ഇവിടെ ഒരുങ്ങുന്നത്. 40ഓളം ബെഡ്ഡുകളുള്ള എമർജൻസി സംവിധാനവും ഇവിടെയുണ്ടാവും.