കോവിഡ് ബാധിച്ച് ദുബൈയില്‍ കണ്ണൂര്‍ സ്വദേശി നിര്യാതനായി

38
അബ്ദുറഹ്മാന്‍

ദുബൈ: കോവിഡ് 19 ബാധിച്ച് ദുബൈയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ കാടാച്ചിറ സ്വദേശി നിര്യാതനായി. കാടാച്ചിറ മമ്മാക്കുന്ന് ജുമാ മസ്ജിദിന് സമീപത്തെ ‘ബയ്ത്തുല്‍ റുബ്ബ’യില്‍ കൊവ്വത്തലക്കല്‍ അബ്ദുറഹ്മാന്‍ (55) ആണ് മരിച്ചത്. കഴിഞ്ഞ മാസം 14ന് ദുബൈയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം. ഒരു ഭക്ഷ്യ സ്ഥാപനത്തില്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു. മകളുടെ വിവാഹത്തിന് കഴിഞ്ഞ മാസം ആദ്യം നാട്ടിലെത്തി എട്ടിനാണ് തിരിച്ചു വന്നത്. മുഴപ്പിലങ്ങാട് മഠം മുണ്ടാമ്പലം ഹൗസില്‍ റാബിയയാണ് ഭാര്യ. മക്കള്‍: റഊഫ്, റംഷാദ് (ഇരുവരും ദുബൈ), റിസ്‌ലിയ, റിസ്‌വാന. മരുമക്കള്‍: അനീസ്, സുഹൈല്‍, ഫാത്തിമ, അര്‍ഫാന. സഹോദരങ്ങള്‍: മുസ്തഫ, മൈമൂന, അസ്മ, സുഹറ.