കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു.

95

കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് യുഎഇയിലെ അജ്മാനില്‍ മരിച്ചു. ആലച്ചേരി കൊളത്തായി സ്വദേശി ഹാരിസ് (35) ആണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ മരിച്ചത്.

ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്. പനിബാധിച്ചതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കൊറോണ  ബാധ സ്ഥിരീകരിച്ചു. അജ്‌മാ‌നിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഏരിയ മാനേജറായിരുന്നു. അജ്‌മാനില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഭാര്യ: ജസ്‌മിന. മക്കള്‍: മുഹമ്മദ്,  ശൈഖ ഫാത്തിമ.