കോവിഡ് ബാധിച്ച് തൃക്കരിപ്പൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി

82
എം.ടി.പി കുഞ്ഞബ്ദുല്ല

ദുബൈ: കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ മധുരങ്കൈ സ്വദേശിയും തായിനേരിയില്‍ താമസക്കാരനുമായ എം.ടി.പി കുഞ്ഞബ്ദുല്ല (63) ദുബൈയിലെ ആസ്പത്രിയില്‍ നിര്യാതനായി. പനി ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സ നടത്തി വരികയായിരുന്നു. ഇതിനിടക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കുറച്ചു ദിവസമായി രോഗം ഗുരുതരമായി തുടരുകയും ചൊവ്വാഴ്ച രാത്രിയോടെ മരിക്കുകയുമായിരുന്നു. അല്‍റാസിലെ ഒരു റെസ്‌റ്റോറന്റില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ജമീല തായിനേരി. മക്കള്‍: നജ്മ, നജീബ്. സഹോദരങ്ങള്‍: എം.ടി.പി മുഹമ്മദ്കുഞ്ഞി ഹാജി, എം.ടി.പി അബ്ദുറഹ്മാന്‍, എം.ടി.പി കുഞ്ഞിമൊയ്തീന്‍ ഹാജി, എം.ടി.പി അലീമ. കോവിഡ് 19 പ്രൊട്ടോകോള്‍ പ്രകാരം മയ്യിത്ത് ഖബറടക്കുമെന്ന് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു കെഎംസിസി നേതാക്കള്‍ അറിയിച്ചു.