ഒമാനില്‍ മലയാളി ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

ഡോ. പി. രാജേന്ദ്രന്‍ നായര്‍

മസ്‌കത്ത്: കോട്ടയം ചങ്ങനാശ്ശേരി പെരുന്ന കിഴക്കുംഭാഗത്ത് സരയുവില്‍ ഡോ. പി. രാജേന്ദ്രന്‍ നായര്‍ (76) മസ്‌കത്തില്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. കഴിഞ്ഞ 40 വര്‍ഷമായി ഒമാനില്‍ താമസിക്കുകയായിരുന്ന ഇദ്ദേഹം സാധാരണക്കാരുടെ ഡോക്ടര്‍ എന്ന പേരില്‍ ഖ്യാതി നേടിയ വ്യക്തിത്വമായിരുന്നു. ഇന്നലെ വൈകുന്നേരം 6.30ന് റോയല്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. റൂവി ഹാനി ക്‌ളിനിക്കിലെ ജനറല്‍ സര്‍ജനായിരുന്ന അദ്ദേഹത്തെ ഒമാനിലെ എല്ലാ വിഭാഗം ജനങ്ങളും ഡോ. നായര്‍ എന്നാണ് സ്‌നേഹപൂര്‍വം വിളിച്ചിരുന്നത്. കൊറോണ വൈറസ് ബാധിതനായി ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായിരുന്നു ഇദ്ദേഹത്തെ. മൂന്നു മക്കളുണ്ട്. മനുഷ്യ സ്‌നേഹിയായ ഒരു ഭിഷഗ്വരനായിരുന്നു ഡോ. പി. രാജേന്ദ്രന്‍ നായരെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ പി.എം ജാബിര്‍ പറഞ്ഞു.