ചടയമംഗലം സ്വദേശി ദുബൈയില്‍ കോവിഡ് ബാധിച്ച് നിര്യാതനായി

29
രതീഷ് സോമരാജന്‍

ദുബൈ: കൊല്ലം ചടയമംഗലം ഇളംപഴന്നൂര്‍ സ്വദേശി രതീഷ് സോമരാജന്‍ (36) ദുബൈയില്‍ കോവിഡ് 19 ബാധിച്ച് നിര്യാതനായി. വര്‍ഷങ്ങളായി ദുബൈയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഏപ്രില്‍ 12 മുതല്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അല്‍ബര്‍ഷയിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രിയാണ് രതീഷ് മരിച്ചത്. ശ്വസന സംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികില്‍സ തേടിയത്. പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായി. മൃതദേഹ സംസ്‌കാരം കോവിഡ് പ്രൊട്ടോകോള്‍ പ്രകാരമായിരിക്കുമെന്ന് ദുബൈയിലെ ബന്ധുക്കള്‍ അറിയിച്ചു. കല്ലുംകൂട്ടത്തില്‍ സോമരാജന്റെയും ലളിതയുടെയും മകനാണ്. ഭാര്യ: വിജി. മകള്‍: സാന്ദ്ര.