ചങ്ങനാശ്ശേരി സ്വദേശി ദുബൈയില്‍ കോവിഡ് ബാധിച്ച് മരിച്ചു

    56

    ദുബൈ: ചങ്ങനാശ്ശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കല്‍ കുടുംബാംഗം ഷാജി സക്കറിയ (51) ദുബൈയില്‍ കോവിഡ് ബാധിച്ച് മരിച്ചു. ദുബൈയിലെ ജിന്‍കോ കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപര്‍വൈസറായി ജോലി ചെയ്യുകയായിരുന്ന ഷാജി പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. ദുബൈ അല്‍സഹ്‌റ ഹോസ്പിറ്റലിലാണ് അന്ത്യം സംഭവിച്ചത്. തുടര്‍ പരിശോധനയില്‍ കോവിഡ് 19 രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. ബന്ധപ്പെട്ട അധികാരികളുടെ അനുവാദത്തോടെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മേല്‍നോട്ടത്തില്‍ യുഎഇയിലെ കത്തോലിക്ക ദേവാലയത്തില്‍ അടക്കാനുള്ള ശ്രമം നടക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. പുന്നവേലി എടത്തിനകം കറിയാച്ചന്‍-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: തൃക്കൊടിത്താനം വടക്കനാട്ട് കുടുംബാംഗം മിനി. മക്കള്‍: ജൂവല്‍, നെസ്സിന്‍ (സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ഷാബു, സോണി (ദുബൈ).