കോവിഡ് ബാധിച്ച് ചേറ്റുവ സ്വദേശി ദുബൈയില്‍ നിര്യാതനായി

30
ഷംസുദ്ദീന്‍

ദുബൈ: തൃശ്ശൂര്‍ ജില്ലയിലെ ചേറ്റുവ ചുള്ളിപ്പടി ചിന്നക്കല്‍ കുറുപ്പത്ത് വീട്ടില്‍ ഷംസുദ്ദീന്‍ (66) ദുബൈയില്‍ നിര്യാതനായി. ദുബൈ പൊലീസിലെ മെക്കാനിക്കല്‍ മെയിന്റനന്‍സ് വിഭാഗം ജീവനക്കാരനായിരുന്നു. ഒരാഴ്ചയിലേറെയായി കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ന്യൂമോണിയ ശക്തമായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 45 വര്‍ഷമായി ദുബൈയില്‍ സേവനമനുഷ്ഠിക്കുന്ന ഷംസുദ്ദീന്‍ ഈ വര്‍ഷം റിട്ടയര്‍ ചെയ്യാനിരിക്കെയായിരുന്നു മരണം. ഒരു മാസം മുന്‍പാണ് അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വന്നത്. മക്കള്‍: ശിഹാബുദ്ദീന്‍ (ഖത്തര്‍), സിറാജുദ്ദീന്‍, ഹാജറ, ഷെജീറ. മരുമക്കള്‍: കബീര്‍, ഷമീര്‍, ജഫീല, റയ്ഹാനത്ത്. സഹോദരങ്ങള്‍: ജമാല്‍, അഷ്‌റഫ്, ഇബ്രാഹിം കുട്ടി, യാസിന്‍ കുട്ടി, ഷാഹുല്‍ ഹമീദ്, നബീസ. ഖബറടക്കം കോവിഡ് പ്രൊട്ടോക്കോളനുസരിച്ച് ദുബൈയില്‍ നടത്തി.