കോവിഡ് ബാധിച്ച് ആലുവ സ്വദേശി അബുദാബിയില്‍ നിര്യാതനായി

17
ഷൗക്കത്തലി

അബുദാബി: കോവിഡ് 19 ബാധിച്ച് അഞ്ചു ദിവസമായി ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. എറണാകുളം ആലുവ മാറമ്പിള്ളിയില്‍ കോംബുപിള്ളി വീട്ടില്‍ സെയ്തു മുഹമ്മദ് മകന്‍ ഷൗക്കത്ത് അലി (54) ആണ് അബുദാബി ഖലീഫ സിറ്റി ഹോസ്പിറ്റലില്‍ മരിച്ചത്. അബുദാബി റുവൈസില്‍ ആടു പരിപാലനമായിരുന്നു ജോലി. മൃതദേഹം അബുദാബിയില്‍ ഖബറടക്കി. ഭാര്യ: റഹ്മത്ത്. മക്കള്‍: ശബ്‌ന, നിഹാല്‍, ആയിഷ. മരുമകന്‍: ജിതിന്‍ ജലീല്‍.