കോവിഡ് ബാധിച്ച് അടാട്ട് സ്വദേശി നിര്യാതനായി

15
ശിവദാസ്‌

ദുബൈ: ദുബൈയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശ്ശൂര്‍ അടാട്ട് പുറനാട്ടുകര ശ്രീവിഷ്ണുക്ഷേത്രത്തിന് സമീപം താമസിക്കുന്ന മഠത്തില്‍ പറമ്പില്‍ രാമകൃഷ്ണന്റെ മകന്‍ ശിവദാസ് (41) ആണ് മരിച്ചത്. ദുബൈ അല്‍ഖൂസില്‍ ഡ്രൈവറായിരുന്നു ഇദ്ദേഹം.
ഈ മാസം 19ന് കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം 5 ദിവസമായി ദുബൈ റാഷിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. മൃതദേഹം കോവിഡ് പ്രൊട്ടോകോള്‍ അനുസരിച്ച് ദുബൈയില്‍ സംസ്‌കരിക്കും. ഭാര്യ: സൂരജ. മക്കള്‍: അമേയ, അക്ഷര.