ദുബൈ: കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി ദുബൈയില്‍ മരിച്ചു. തൃശൂര്‍ വെള്ളറടക്കാട് മനപ്പടി സ്വദേശി മുതുപ്പറമ്പില്‍ അബ്ദുല്ല ഹാജിയുടെ മകന്‍ മുഹമ്മദ് റഫീഖ് (46)ആണ് മരിച്ചത്. ദുബൈ റാഷിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മാതാവ്: ഹലീമ. ഭാര്യ: ജസീല.