കോവിഡ് 19: തൃത്താല സ്വദേശി ദുബായില്‍ നിര്യാതനായി

    235
    അബ്ദുല്‍ ഹമീദ്

    ദുബൈ: കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന പാലക്കാട് ജില്ലയിലെ തൃത്താല തലക്കശ്ശേരി സ്വദേശി കണിച്ചിറക്കല്‍ അബ്ദുല്‍ ഹമീദ് (47) നിര്യാതനായി. ദുബൈയില്‍ സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്നു. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് മരണം സംഭവിച്ചത്. കണിച്ചിറക്കല്‍ മൊയ്തീന്‍ കുട്ടിയാണ് പിതാവ്. ഷമീറയാണ് ഭാര്യ. ഹിഷാം (11) ഏക മകനാണ്. ദുബൈ കെഎംസിസി വൈസ് പ്രസിഡണ്ട് മുഹമ്മദ് പട്ടാമ്പിയുടെയും അടുത്ത ബന്ധുക്കളുടെയും നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. മയ്യിത്ത് സോനാപൂര്‍ ഖബര്‍സ്താനില്‍ മറവ് ചെയ്തു. ദുബൈ -പാലക്കാട് ജില്ലാ കെഎംസിസി പ്രസിഡണ്ട് ഫൈസല്‍ തുറക്കലിന്റെ പിതൃ സഹോദര പുത്രിയുടെ ഭര്‍ത്താവാണ്.