കോവിഡ് 19: കുവൈത്തില്‍ 50 രോഗികള്‍ കൂടി; ആകെ 1405

6

മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: ബുധനാഴ്ച 50 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതര്‍ 1405 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് മരണമാണ് ഇത് വരെ കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകളിലും ഇന്ത്യക്കാരാണ് കൂടുതല്‍. ഇന്നലെ സ്ഥിരീകരിച്ചതില്‍ 32 ഇന്ത്യക്കാരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇതോടെ, രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 785 ആയി ഉയര്‍ന്നിട്ടുണ്ട്. 30 പേരാണ് ബുധനാഴ്ച രോഗ മുക്തരായരായെന്ന് നേരത്തെ ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാ അറിയിച്ചിരുന്നു. രോഗ മുക്തരിലും ഇന്ത്യക്കാരുണ്ട്. അത്യാഹിത വിഭാഗത്തിലായി 31 രോഗികളാണുള്ളത്. ഇതില്‍ 16 പേരുടെ നില തൃപ്തികരമാണ്. ആകെ ചികില്‍സയിലുള്ളവര്‍ 1196. മൊത്തം 206 പേരാണ് രോഗ മുക്തി നേടിയത്.