കുവൈത്തില്‍ പുതിയ 213 കോവിഡ് കേസുകള്‍, 2 മരണം

മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതുതായി 213 കോവിഡ് കേസുകളും 2 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, ആകെ കേസുകള്‍ 3288ഉം മരണമടഞ്ഞവര്‍ 22ഉം ആയി. 54വയസുള്ള ഇന്ത്യക്കാരാനും 53 വയസുള്ള കുവൈത്ത് പൗരനുമാണ് തിങ്കളാഴ്ച മരണമടഞ്ഞതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ സുഖം പ്രാപിച്ചവര്‍ 1012 ആയി ഉയര്‍ന്നിട്ടുണ്ട്. പുതിയ രോഗികളില്‍ 61 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയിലുള്ള 30 പേരടക്കം അത്യാഹിത വിഭാഗത്തില്‍ 64 രോഗികളുണ്ട്. അതേസമയം, ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടിയ ദിനമായിരുന്നു ഇന്നലെ. 206 പേരാണ് കുവൈത്തില്‍ കൊറോണ വൈറസില്‍ നിന്നും പുതുതായി രോഗ മുക്തി നേടിയത്. ഇതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 1012 ആയി വര്‍ധിച്ചു.