
മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത്സിറ്റി: ശനിയാഴ്ച രാജ്യത്ത് 93 കോവിഡ് 19 കേസുകള്‍ കൂടെ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഇതോടെ, രോഗബാധിതരുടെ എണ്ണം 1751 ആയി.
ഒരു മരണം കൂടി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ച മരിച്ചത് 68 വയസുള്ള ബംഗ്ളാദേശ് സ്വദേശിയാണ്. ഇതോടെ, കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം ആറായി.
പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ 64 ഇന്ത്യക്കാരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇതോടെ, രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 988 ആയി ഉയര്‍ന്നു. അത്യാഹിത വിഭാഗത്തിലായി 34 രോഗികളാണുള്ളത്. ഇതില്‍ 18 പേരുടെ നില ഗുരുതരമാണ്. ആകെ ചികില്‍സയിലുള്ളവര്‍ 1465.
22 പേര് കൂടി രോഗ മുക്തരായതോടെ ആകെ രോഗം ഭേദമായവര്‍ 280 ആയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ബാസില്‍ അല്‍ സബാ അറിയിച്ചു. രോഗ മുക്തരായവരിലും ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.