കോവിഡ് ബാധിച്ച് മലയാളി അധ്യാപിക നിര്യാതയായി

പ്രിന്‍സി റോയ് മാത്യു

അബുദാബി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി അധ്യാപിക അബുദാബിയില്‍ നിര്യാതയായി. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനി പ്രിന്‍സി റോയ് മാത്യു (46) ആണ് മരിച്ചത്. കോഴഞ്ചേരി പേള്‍ റീന വില്ലയില്‍ റോയ് മാത്യു സാമുവല്‍ ആണ് ഭര്‍ത്താവ്.