അഷ്റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ ബുധനാഴ്ച മാത്രം 493 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രോഗബാധിതരുടെ എണ്ണം 5862 ആയി. ആറു പേര് കൂടി ഇന്നലെ മരിച്ചതോടെ 79 പേരാണ് ഇതു വരെ മരിച്ചത്. 4852 പേര് രാജ്യത്തെ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. 59 പേരുടെ നില ഗുരുതരമാണ്. 931 പേര്‍ക്ക് രോഗം ഭേദമായി. മദീന 109, ഹുഫൂഫ് 86, ദമ്മാം 84, ജിദ്ദ 69, റിയാദ് 56, മക്ക 40, താഇഫ് 9, ജുബൈല്‍ 6, അല്മഖുവ 6, ഖുലൈസ് 6, അറാര്‍ 5, യാമ്പു 4, ഖത്തീഫ് 4, അല്‍ബാഹ 2, റാസ്തനൂറ 2, അല്‍സുല്‍ഫി 1, അല്‍ഖോബാര്‍ 1, ദഹ്റാന്‍ 1, അല്‍മുസൈലിഫ് 1, അല്‍ഖുറൈഇ 1 എന്നിവിടങ്ങളിലാണ് ഇന്നലെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ ശക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ പുറത്തിറങ്ങാത്ത നിലയില്‍ കാര്യങ്ങള്‍ നീക്കാനാണ് എല്ലാ പഴുതുകളും അടച്ചുള്ള സംവിധാനങ്ങള്‍ മന്ത്രാലയം ഒരുക്കുന്നത്. ഇന്ത്യന്‍ സമൂഹം സഊദി ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. .ഔസാഫ് സഈദ് സാമൂഹിക പ്രവര്‍ത്തകരുടെ യോഗത്തില്‍ പറഞ്ഞു. പ്രയാസം നേരിടുന്ന ഇന്ത്യക്കാര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.