യുഎഇയില്‍ 331 പുതിയ കേസുകള്‍; 2 മരണം, 29 പേര്‍ക്ക് സുഖപ്പെട്ടു

    ദുബൈ: യുഎഇയില്‍ വ്യാഴാഴ്ച 331 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു പേര്‍ മരിച്ചു. 29 പേര്‍ക്ക് അസുഖം ഭേദമായതായും യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
    യുഎഇയില്‍ ഏപ്രില്‍ 9 വ്യാഴാഴ്ച വരെ ആകെ 2,659 കോവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ 239 പേര്‍ക്ക് സുഖപ്പെട്ടിട്ടുണ്ട്.