ആള്‍ക്കൂട്ടത്തെ ഓടിക്കാനെത്തിയ പൊലീസ് കണ്ടത് ദുരിതജീവിതം

40
തമിഴ്‌നാട് സ്വദേശി ലക്ഷ്മണന് ഭക്ഷണക്കിറ്റുകള്‍ ഏല്‍പ്പിക്കുന്നു

കാഞ്ഞങ്ങാട്: മാണിക്കോത്ത് റെയില്‍വേ ട്രാക്കിന് സമീപം ആള്‍ക്കൂട്ടം കണ്ട് പാഞ്ഞെത്തിയ എസ്‌ഐ രാഘവനും സംഘവും നേരില്‍ കണ്ടത് ദുരിതം ജീവിതം. മനസലിഞ്ഞ പൊലീസ് ഒടുവില്‍ ഭക്ഷണക്കിറ്റ് നല്‍കി സന്തോഷിപ്പിച്ച് മടങ്ങി.
കഴിഞ്ഞ ദിവസം ഡ്യൂട്ടിയുടെ ഭാഗമായാണ് ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയും സംഘവും മാണിക്കോത്തിനും അതിഞ്ഞാലിനുമിടയില്‍ റെയില്‍വെ ട്രാക്കിന് സമീപം ആള്‍ക്കൂട്ടം കണ്ടെത്തിയത്. അതിനിടെയാണ് ട്രാക്കിന് പടിഞ്ഞാര്‍ ഭാഗം പമ്പ് ഹൗസിന് സമീപത്തെ ഒറ്റമുറിയില്‍ കഴിയുന്ന തമിഴ്‌നാട് സേലം സ്വദേശിയുടെ ലക്ഷ്മണന്റെ ദയനീയ ജീവിതം ശ്രദ്ധയില്‍പെട്ടത്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലിയെടുക്കാനാവാതെ മുഴുപ്പട്ടിയിലാണെന്നറിഞ്ഞ എസ്‌ഐ രാഘവനും യുവവ്യവസായിയും പ്രവാസിയുമായ ഷംസുദ്ധീന്‍ മാണിക്കോത്തും കൈകോര്‍ത്ത് ഒരാഴ്ചത്തേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ എത്തിക്കാന്‍ ഏര്‍പ്പാട് ചെയ്യുകയായിരുന്നു. ഹോസ്ദുഗ്ഗ് സ്റ്റേഷനിലെ ഡ്രൈവര്‍ സരീഷ്,കോണ്‍സ്റ്റബിള്‍ ഷൈജു, കരീം മൈത്രിതുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. ഇനിയും ആവശ്യമായ സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്താണ് എസ്‌ഐയും സംഘവുംമടങ്ങിയത്.