ദുബൈ: കോവിഡ് വ്യാപനം തടയുന്നതിനായി യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും അജ്മാനിലെ പ്രതിദിന മത്സ്യ ലേലത്തില്‍ ധാരാളമാളുകള്‍ പങ്കെടുക്കുന്നു. എല്ലാ ദിവസവും വൈകുന്നേരം നാല് മണിക്ക് ലേലക്കാര്‍ അവരുടെ മെഗാഫോണുകള്‍ ഉയര്‍ത്തുകയും വില്‍പ്പന ആരംഭിക്കുകയും ചെയ്യുമ്പോള്‍ വാങ്ങുന്നവര്‍ ഒത്തുകൂടും.
കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ 1,500 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് 120 പേര് തടിച്ചുകൂടി. യുഎഇയിലുടനീളമുള്ള മത്സ്യ വിപണികള്‍ സാമൂഹിക അകലം പാലിക്കാന്‍ കര്‍ശന നിര്‍ദേശമുണ്ടെങ്കിലും മത്സ്യമാര്‍ക്കറ്റുകളില്‍ സമാനമായ രംഗങ്ങള്‍ നടക്കുന്നതായി പറയുന്നു. കൊറോണ വൈറസ് പശ്ചാത്തലത്തില്‍ തെരുവുകളും ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്. എന്നിട്ടും മത്സ്യ മാര്‍ക്കറ്റുകള്‍ ഒരു അവശ്യ സേവനമായി കണക്കാക്കി രാജ്യവ്യാപകമായി തുറന്നിട്ടുണ്ട്. ഇറക്കുമതി കുറഞ്ഞതിനാല്‍ മത്സ്യത്തൊഴിലാളികെ കടലിലേക്ക് പോകാന്‍ അനുവദിക്കുന്നുണ്ട്. ദൈവത്തെ സ്തുതിക്കട്ടെ, കൊറോണ മത്സ്യ വിപണിയില്‍ യാതൊരു കുറവും വരുത്തിയിട്ടില്ലെന്ന് അജ്മാന് മാര്‍ക്കറ്റിലെ ലേലക്കാര്‍ പറയുന്നു. മത്സ്യത്തിന് ആവശ്യക്കാര്‍ ഏറെയാണ്. ഓരോ എമിറേറ്റുകളും സ്വന്തം വിപണികളെ നിയന്ത്രിക്കുന്നു. മറ്റ് വിപണികള്‍ അടച്ചുപൂട്ടുമ്പോള്‍ അല്‍ ഐന്‍, അബുദാബി, ദുബൈ, റാസല്‍ ഖൈമ എന്നിവിടങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന അജ്മാന് മാര്‍ക്കറ്റ് എപ്പോഴും തുറന്നിരിക്കും. ഇറക്കുമതിയിലുണ്ടായ ഇടിവ് പ്രാദേശിക മത്സ്യ വില ഇരട്ടിയാക്കിയിട്ടുണ്ട്. ലേല സൈറ്റുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. സൈറ്റുകള്ക്കുള്ളില് വില്‍പ്പനക്കാര്‍ക്കും ലേലക്കാര്‍ക്കും മാത്രമേ അനുമതിയുള്ളൂ. അജ്മാനില്‍ വാങ്ങുന്നവര്‍ പുറത്തുള്ള നടപ്പാതയില്‍ നിന്ന് ലേലം വിളിക്കുകയും നിശ്ചിത അകലത്തില്‍ അടയാളപ്പെടുത്തിയ സ്ക്വയറുകളില്‍ നില്ക്കാന് ആവശ്യപ്പെടുകയും ചെയ്യുന്നു. സൂക്കിന്റെ വശത്തുള്ള ഓഫീസിനുള്ളില്‍ മത്സ്യ മാര്‍ക്കറ്റ് മാനേജര്‍ അലി യൂസഫ് ബിഡ്ഡിംഗ് നടക്കുമ്പോള്‍ മാര്‍ക്കറ്റ് ഹാളില്‍ നിന്നും ലേല യാര്‍ഡില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു.