കോവിഡ് മൂലം ആകെ ആറ് ഇന്ത്യക്കാര്‍ മരിച്ചതായി കോണ്‍സുല്‍

ദുബൈ: ഇതുവരെ കോവിഡ് -19 മൂലം ആറ് ഇന്ത്യക്കാര്‍ മരിച്ചതായി ദുബൈയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ അറിയിച്ചു.
പ്രാദേശിക ആരോഗ്യ അധികൃതര്‍ പുറപ്പെടുവിച്ച പ്രോട്ടോക്കോള്‍ പ്രകാരമാണ് ഇവരുടെ മൃതദേഹം കൈകാര്യം ചെയ്യുന്നതെന്ന് നയതന്ത്രജ്ഞന്‍ പറഞ്ഞു. കഴിഞ്ഞ നാല് ആഴ്ചയ്ക്കുള്ളില്‍ കോണ്‍സുലേറ്റ് മൊത്തം 80 ഇന്ത്യക്കാരുടെ മരണങ്ങള്‍ രേഖപ്പെടുത്തി. 17 മൃതദേഹങ്ങള്‍ ചരക്ക് വിമാനം വഴി സ്വദേശത്തേക്ക് അയക്കാന്‍ കഴിഞ്ഞതായി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ അറിയിച്ചു.