കോവിഡ് കാലത്ത് യുഎഇയുടെ മെഡിക്കല്‍-ഭക്ഷ്യ സഹായം

32

ദുബൈ: കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതിനായി യുഎഇ 18 മെട്രിക് ടണ്‍ മെഡിക്കല്‍, ഭക്ഷ്യസഹായങ്ങളുമായി ഒരു വിമാനം മൗറിറ്റാനിയയിലേക്ക് അയച്ചു. ടെസ്റ്റിംഗ് കിറ്റുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവ മൗറിറ്റാനിയയിലെ പതിനായിരത്തോളം ആരോഗ്യ പ്രവര്‍ത്തകരെ കോവിഡ്-19 വ്യാപനം നിയന്ത്രിക്കാന്‍ സഹായിക്കും. ഇതേക്കുറിച്ച് മൗറിറ്റാനിയയിലെ യുഎഇ അംബാസഡര്‍ ഹമദ് ഗാനിം ഹമദ് അല്‍ മെഹൈരി പറഞ്ഞു-ലോകം അസാധാരണമായ വെല്ലുവിളികള്‍ അഭിമുഖീകരിക്കുമ്പോള്‍ അത്തരം പ്രയാസങ്ങള്‍ മുമ്പൊരിക്കലും കാണാത്തതുപോലെ ഐക്യവും സഹകരണവും സ്വീകരിക്കാന്‍ അവസരമൊരുക്കുന്നു. യുഎഇയുടെ ഈ സഹായ സമീപനം ആവശ്യകത പ്രകടിപ്പിക്കുന്നവര്‍ക്ക് നിര്‍ണായക സഹായത്തിന് മുന്‍ഗണന നല്‍കുന്നു, ആരും പിന്നോട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്-അല്‍ മെഹൈരി കൂട്ടിച്ചേര്‍ത്തു. മറ്റ് രാജ്യങ്ങളെ അവരുടെ കോവിഡ് -19 പ്രതിരോധത്തിന് സഹായിക്കാനുള്ള രാജ്യത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ്. ഏപ്രില്‍ 15 ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അത്തരം ശ്രമങ്ങളെ പ്രശംസിച്ചു.
ഇതുവരെ യുഎഇ 22 രാജ്യങ്ങളിലായി 239 മെട്രിക് ടണ്ണിലധികം സഹായം അയച്ചിട്ടുണ്ട്. ഇത് ഏകദേശം 240,000 മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് പ്രയോജനം ചെയ്യും.