റിയാദില്‍ കരിങ്കല്ലത്താണി സ്വദേശി നിര്യാതനായി

148

റിയാദ്: പെരിന്തല്‍മണ്ണ കരിങ്കല്ലത്താണി താഴേക്കോട് സ്വദേശി റിയാദില്‍ ഹൃദായാഘാതം മൂലം നിര്യാതനായി. പുല്ലാരികോട്ട് കോതപ്പുറത്ത് ഇസ്ഹാക്ക് (36) ആണ് തിങ്കളാഴ്ച മലസിലെ സ്വകാര്യ ആസ്പത്രിയില്‍ മരിച്ചത്. ഉമ്മുല്‍ ഹമ്മാമില്‍ ബേക്കറിയില്‍ ഡ്രൈവറായിരുന്നു. നാല് വര്‍ഷമായി റിയാദിലുള്ള ഇസ്ഹാക്ക് ഒരു വര്ഷം മുമ്പാണ് അവധി കഴിഞ്ഞെത്തിയത്. പുല്ലാരിക്കോട് കോതപ്പുറത്ത് ഹൈദ്രു പിതാവും ആയിശു മാതാവുമാണ്. ഭാര്യ ബീന ബീഗം. മൂന്ന് മക്കളുണ്ട്. സഹോദരന്‍ റിയാദിലുണ്ട്. മലസിലെ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മയ്യിത്ത് നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം റിയാദില്‍ ഖബറടക്കും.