മുട്ടം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

    47

    ദുബൈ: കണ്ണൂര്‍ ജില്ലയിലെ മുട്ടം സ്വദേശി കെ.പി മുഹമ്മദലി (63) ദുബൈയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ദേരയിലെ ഹാജറ കഫ്‌റ്റേരിയ ഉടമയായിരുന്ന മുഹമ്മദലി ദുബൈ മുട്ടം മുസ്‌ലിം ജമാഅത്തി(എംഎംജെസി)ന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. 40 വര്‍ഷമായി ദുബൈയില്‍ കഫ്റ്റീരിയ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. കണ്ണൂര്‍ കടന്നപ്പള്ളി സ്വദേശി റഷീദയാണ് ഭാര്യ. ദുബൈയിലുള്ള ആയിഷ, താഹിറ, ജഹരിയ, ആബിദ്, ഫാത്തിമ റിസ മക്കളാണ്. മൃതദേഹം ദുബൈയില്‍ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
    കെ.പി മുഹമ്മദലിയുടെ വിയോഗത്തില്‍ യുഎഇ മുട്ടം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അനുശോചനം രേഖപ്പെടുത്തി.