തവനൂര്‍ സ്വദേശി അബുദാബിയില്‍ നിര്യാതനായി

    66

    അബുദാബി: ഒന്നര മാസം മുന്‍പ് നാട്ടില്‍ നിന്നെത്തിയ മലപ്പുറം തവനൂര്‍ കൂട്ടായി സ്വദേശി പരേതനായ പി.സി ബാവയുടെ മകന്‍ ചെറിയച്ചം വീട്ടില്‍ മാളികയില്‍ മുഹമ്മദലി (50) അബുദാബിയില്‍ നിര്യാതനായി. ഇന്നലെ പുലര്‍ച്ചെ മുസ്സഫ ഷാബിയ-10ല്‍ താമസ സ്ഥലത്തായിരുന്നു അന്ത്യം.
    പുലര്‍ച്ചെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് കൂടെയുള്ളവര്‍ പരിശോധിച്ചപ്പോഴാണ് മരണ വിവരം അറിഞ്ഞത്. ഹൃദ്‌രോഗമാണ് മരണ കാരണം. ചെറുകിട ബിസിിനസുകാരനാണ്. നസീമയാണ് ഭാര്യ. പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനി ജൂന അഫ്‌നാന്‍, ഒമ്പതാം തരം വിദ്യാര്‍ത്ഥിനി ലന, നാലാം തരം വിദ്യാര്‍ത്ഥി ബിലാല്‍ മക്കളാണ്. അബുദാബി-തവനൂര്‍ മണ്ഡലം കെഎംസിസി മുന്‍ സീനിയര്‍ വൈസ് പ്രസിഡണ്ട് പി .സി അബ്ദുറഹിമാന്‍ സഹോദരനാണ്. അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ എജുകേഷന്‍ സെക്രട്ടറി ബി.സി അബൂബക്കര്‍, തവനൂര്‍ മണ്ഡലം കെഎംസിസി ഭാരവാഹികളായ വി.സുലൈമാന്‍, വി.പി നൗഷാദ്, കെ.പി നൗഫല്‍, എ.പി ആരിഫ് എന്നിവര്‍ മയ്യിത്ത് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. കൊറോണ വൈറസ് മൂലം വിമാന സര്‍വീസ് നിലച്ചെങ്കിലും നാട്ടില്‍ നിന്നെത്തുന്ന കാര്‍ഗോ വിമാനത്തില്‍ മയ്യിത്ത് നാളെ നാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ് കെഎംസിസി പ്രവര്‍ത്തകര്‍.