ദുബൈ: ആലപ്പുഴ ജില്ലയിലെ കുട്ടനാട് സ്വദേശി ജേക്കബ് തോമസ് (ചാച്ചപ്പന്‍ -49)
കോവിഡ് 19 ബാധിച്ച് ദുബൈയില്‍ നിര്യാതനായി. ഒരാഴ്ചയോളം ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് 19 പരിശോധനയില്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന്, മൂന്നു ദിവസത്തിന് ശേഷം വൃക്ക രോഗ ബാധയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയുമായിരുന്നെന്നാണ് ബന്ധുക്കളില്‍ നിന്നും ലഭിക്കുന്ന വിവരം. കഴിഞ്ഞ 20 വര്‍ഷമായി വിദേശത്തായിരുന്ന ജേക്കബ് നിലവില്‍ ദുബൈയിലെ സ്വകാര്യ കമ്പനിയില്‍ സൂപര്‍വൈസറായിരുന്നു. കുട്ടനാട് രാമങ്കരി വേഴപ്ര നെല്ലുവേലി ഇട്ടച്ചന്‍പ്പറമ്പ് എന്‍.സി തോമസിന്റെ മകനാണ്. മാതാവ്: മറിയമ്മ. ഭാര്യ: ബെറ്റ്‌സി. സംസ്‌കാരം കോവിഡ് പ്രൊട്ടോകോള്‍ പ്രകാരം ദുബൈയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.