പത്തനംതിട്ട സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി

കോശി മത്തായി

റാസല്‍ഖൈമ: പത്തനംതിട്ട ചന്ദനപ്പള്ളി കുടമുക്ക് കാവില്‍ സായൂജ്യ ഭവനില്‍ കോശി മത്തായി (ഷാജി -54) റാസല്‍ഖൈമയില്‍ നിര്യാതനായി. ഒരു മാസമായി സഖര്‍ ആശുപത്രിയില്‍ അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. തുടര്‍ ചികിത്സക്ക് നാട്ടിലേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് മരണം സംഭവിച്ചത്. ഷാര്‍ജ അല മൂസാ കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. 23 വര്‍ഷമായി ഷാര്‍ജയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക ദേവാലയത്തിലെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പുത്തൂര്‍ കടകംപള്ളില്‍ ഏഞ്ചല്‍ കോശിയാണ് ഭാര്യ. മൂത്ത മകന്‍ ടോം കോശി ജോലിയന്വേഷിച്ച് സന്ദര്‍ശക വിസയില്‍ ഷാര്‍ജയിലുണ്ട്. സാം കോശി (കൊല്‍ക്കത്ത സെന്റ് സേവ്യഴ്‌സ് കോളജ് ിദ്യാര്‍ത്ഥി) ആണ് മറ്റൊരു മകന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.