റമദാന്‍: പ്രയാസപ്പെടുന്നവര്‍ക്ക് കെഎംസിസി സഹായം നല്‍കും

26

ദുബൈ: വിശുദ്ധ റമദാനില്‍ പ്രയാസപ്പെടുന്ന അര്‍ഹരായ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഭക്ഷണ കിറ്റുകള്‍ ദുബൈ കെഎംസിസി
എത്തിച്ചു കൊടുക്കും. കഴിഞ്ഞ കാലങ്ങളില്‍ നിര്‍വഹിച്ചതു പോലുള്ള കാര്യങ്ങള്‍ കോവിഡ് 19 പശ്ചാത്തലത്തില്‍ അത്ര വിപുലമായി ഇത്തവണ നിര്‍വഹിക്കാനാവില്ലെങ്കിലും, അധികൃതരുടെ നിര്‍ദേശാനുസരണം ചെയ്യാനാകുന്ന പരമാവധിയില്‍ നിന്നുകൊണ്ട്, ബുദ്ധിമുട്ടുന്ന മനുഷ്യരിലേക്ക് കെഎംസിസിയുടെ സഹായ ഹസ്തം നീളും. വിപുലമായ ടെന്റൊരുക്കി ആയിരങ്ങള്‍ക്ക് നിത്യേന നോമ്പ് തുറക്കാന്‍ ദുബൈ കെഎംസിസി വിപുലമായ സൗകര്യങ്ങളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരുക്കിയിരുന്നത്. സുമനസുകളുടെ പിന്തുണയും സഹകരണവും കൊണ്ടാണിത് സാധിച്ചിരുന്നത്. ഈ വര്‍ഷത്തെ റമദാനിലെ ഭക്ഷണ കിറ്റുകള്‍ക്കും മറ്റു സഹായ വിതരണങ്ങള്‍ക്കും ഉദാരമായ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.