ദുബൈ: മൂന്ന് ഡ്രൈവ് ത്രൂ കൊറോണ വൈറസ് പരിശോധന കേന്ദ്രങ്ങള്‍ അടുത്തയാഴ്ച ദുബൈയില്‍ തുറക്കുമെന്ന് എമിറേറ്റ്‌സ് ഹെല്‍ത്ത് അതോറിറ്റി മേധാവി പറഞ്ഞു. അല്‍ ഖവാനീജ്, പോര്‍ട്ട് റാഷിദ്, അല്‍ നാസര്‍ ക്ലബ് എന്നിവിടങ്ങളില്‍ സൗകര്യങ്ങള്‍ തുറക്കുമെന്ന് അറബി പത്രമായ അല്‍ ബയാനുമായി ഡോ. ഹുമൈദ് അല്‍ ഖത്താമി പറഞ്ഞു. രോഗികളെ അവരുടെ കാറില്‍ ഇരുത്തി തന്നെയാണ് കേന്ദ്രങ്ങളില്‍ പരിശോധനകള്‍ക്ക്്് അഞ്ച് മിനിറ്റെടുക്കുന്നത്. രോഗിയുടെ കാത്തിരിപ്പും സ്വാഭാവിക ഒറ്റപ്പെടലും കൊറോണ വൈറസ് പരിശോധനയ്ക്ക് ഡ്രൈവ്-ത്രൂ സെറ്റപ്പ് അനുയോജ്യമാക്കുന്നു. അബുദാബി കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ഉദ്ഘാടനം ചെയ്ത് പരീക്ഷിച്ചതിന് ശേഷമാണ് പയനിയറിംഗ് സെന്റര്‍ കഴിഞ്ഞ ആഴ്ച അബുദാബിയില്‍ തുറന്നത്.
ദിവസേന രാവിലെ 8 മുതല്‍ രാത്രി 8 വരെ തുറക്കുന്ന സെന്ററില്‍ ഒരു ദിവസം 600 ടെസ്റ്റുകള്‍ നടത്താനും ഫലങ്ങള്‍ പ്രോസസ്സ് ചെയ്യുന്നതിന് 24 മുതല്‍ 48 മണിക്കൂര്‍ വരെ സമയമെടുക്കും. എല്ലാ ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് സെന്ററുകളിലും വൈറസിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ആളുകള്‍, പ്രായമായവര്‍, ആരോഗ്യ പ്രശ്നങ്ങളുള്ള ആളുകള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. മുന്‍കൂട്ടി ബുക്കിംഗ് നടത്തുകയും മുന്‍ഗണന വിഭാഗത്തിലുള്ളവര്‍ക്കുള്ള ടെസ്റ്റുകള്‍ സൗജന്യമായിരിക്കും. മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാത്ത ആളുകള്‍ക്കും മുന്‍കൂട്ടി ബുക്ക് ചെയ്ത് പരിശോധന നടത്താന്‍ കഴിയും. പക്ഷേ 370 ദിര്‍ഹം നല്‍കണം. എസ്റ്റിജാബയെ 8001717 എന്ന നമ്പറില്‍ വിളിച്ച് ആളുകള്‍ക്ക് ബുക്ക് ചെയ്യാം.
സമാന സൗകര്യങ്ങള്‍ ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ ഖൈമ, ഫുജൈറ, അല്‍ ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങളിലും തുറക്കും.
അബുദാബിയില്‍ ഇത്തരം സെന്റര്‍ തുറന്നതിനുശേഷം മൂവായിരത്തോളം ടെസ്റ്റുകള്‍ നടത്തിയതായി അധികൃതര്‍ അറിയിച്ചു.