ദുബൈ: അവശ്യവസ്്തുക്കള്ക്ക് അനാവശ്യമായി വില വര്‍ധിപ്പിക്കുന്ന വ്യാപാരികള്‍ക്കെതിരെ നടപടിക്ക് ദുബൈ ഇക്കോണമി രംഗത്ത്.
ഫെയ്സ് മാസ്കുകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍, അവശ്യ ഭക്ഷ്യവസ്തുക്കള്‍ എന്നിവക്ക് ദുബൈയിലെ അധികൃതര്‍ വില നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ നിന്നും വിഭിന്നമായി അമിതവില ഈടാക്കുന്ന വ്യാപാരികളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ അധികൃതര്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്ന സമയത്ത് പൊതുജനങ്ങളെ ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനായി ദുബൈ എക്കണോമി ഒരു വില മോണിറ്റര്‍ പുറത്തിറക്കിയിട്ടുണ്ട്. ശുചിത്വ ഉല്‍പ്പന്നങ്ങളുടെ ആവശ്യം സമീപ ആഴ്ചകളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇതില്‍ അമിത ലാഭമെടുക്കുന്നവര്ക്കെതിരെ ഉദ്യോഗസ്ഥര്‍ കര്‍ശന നടപടി സ്വീകരിക്കും. അവശ്യവസ്തുക്കളുടെ വില എന്തായിരിക്കണമെന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമായി ഷോപ്പര്‍മാര്‍ക്ക് വില മോണിറ്റര്‍ വഴി അറിയാന്‍ കഴിയും. പട്ടികയില്‍ 41 ഇനങ്ങളില്‍ അരി, മാവ്, പാസ്ത, വെളുത്ത പഞ്ചസാര, ഉപ്പ്, ഫെയ്സ് മാസ്കുകള്‍, സാനിറ്റൈസര്‍ എന്നിവ ഉള്‍പ്പെടുന്നു. അതോറിറ്റി പ്രകാരം എന്‍-95 ഫെയ്സ് മാസ്കിന്റെ വില 1.96 ദിര്‍ഹത്തില്‍ കവിയരുത്. വില മോണിറ്ററിലെ ഇനങ്ങള്‍ക്ക് അമിത ചാര്‍ജ് ഈടാക്കുന്നതിനെക്കുറിച്ച് പരാതിപ്പെടാന്‍ ആഗ്രഹിക്കുന്ന ഏതൊരു ഉപഭോക്താവിനും price.ded.ae എന്ന വെബ്സൈറ്റ് വഴി പരാതി നല്‍കാം.