
ദുബൈ: വൈറസ് ഭീതിയിലും നിയന്ത്രണ കാരണത്താലും റൂമുകളില്‍ വേലയും കൂലിയുമില്ലാതെ കഴിയുന്ന ജനങ്ങള്‍ക്ക് ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി ഭക്ഷണവും ഭക്ഷ്യ വസ്തുക്കളടങ്ങിയ കിറ്റുകളും വിതരണം ചെയ്തു വരുന്നു. ആയിരക്കണക്കിനാളുകള്‍ക്ക് ഈ സംരംഭം ഉപയോഗപ്രദമാണ്. ഹെല്പ് ഡെസ്ക് വഴി വളണ്ടിയര്‍മാരും പ്രവര്‍ത്തകരുമാണ് റൂമുകളില്‍ ഇവ എത്തിച്ചു വരുന്നത്. ആകെ 10,000 കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ജില്ലാ കമ്മിറ്റികളുടെ ഹെല്പ് ഡസ്കുകള്‍ വഴിയാണ് വിതരണ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ കമ്മറ്റികളുള്പ്പെടെ ദുബൈ കെഎംസിസിയുടെ കീഴ്ഘടകങ്ങള്‍ നടത്തി വരുന്ന ഭക്ഷണ സൗകര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ റമദാന് പ്രമാണിച്ച് വിപുലപ്പെടുത്തിയിട്ടുമുണ്ട്. റമസാന്‍ കിറ്റുകളുടെ വിതരണ ഉദ്ഘാടനം അല്ഷമാലി ഗ്രൂപ് ഡയറക്ടര്‍ കെ.വി ഇസ്മായില്‍ നിര്‍വഹിച്ചു.
സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര അധ്യക്ഷത വഹിച്ചു. ക്രൈസിസ് മാനേജിംഗ് കമ്മിറ്റി ചെയര്മാന് പി.കെ ഇസ്മായില്‍, ജന.കണ്‍വീനര്‍ മുസ്തഫ തിരൂര്‍, മുന്‍ പ്രസിഡന്റ് അന്‍വര്‍ നഹ, ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കര്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, റഈസ് തലശ്ശേരി,
എന്‍.കെ ഇബ്രാഹിം, ഒ.മൊയ്തു, മുഹമ്മദ് പട്ടാമ്പി, മജീദ് മടക്കിമല, ഹെല്പ് ഡെസ്ക് കോ ഓര്‍ഡിനേറ്റര്‍ ഷബീര്‍ കീഴൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.