ദുബൈ മെട്രോ, ട്രാം സര്‍വീസ് ഏപ്രില്‍ 5 മുതല്‍ നിര്‍ത്തിവെക്കും

    ദുബൈ: ദുബൈയിലെ മെട്രോ, ട്രാം പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 5 മുതല്‍ നിര്‍ത്തിവെക്കുമെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് -19 വ്യാപിക്കുന്നതിനെതിരെ എമിറേറ്റിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമാണിത്. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) കോള്‍ സെന്ററിലേക്ക് വിളിച്ചപ്പോള്‍ മെട്രോയും ട്രാമും ഞായറാഴ്ച മുതല്‍ കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കില്ലെന്ന് ഒരു എക്‌സിക്യൂട്ടീവ് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പതിവുപോലെ ബസുകള്‍ സര്‍വീസ് തുടരുമെന്നും എക്‌സിക്യൂട്ടീവ് കൂട്ടിച്ചേര്‍ത്തു.