ദുബൈ: 2020 ന്റെ ആദ്യ പാദത്തില്‍ 852 പേര്‍ ഇസ്‌ലാം സ്വീകരിച്ചതായി ദുബൈയിലെ മുഹമ്മദ് ബിന്‍ റാഷിദ് സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് കള്‍ച്ചര്‍ ഓഫ് ഇസ്്‌ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇത്തവണ ഇത് 838 ആയിരുന്നു.
ഈ കേന്ദ്രത്തില്‍ ഇസ്്‌ലാമിക സംസ്‌കാരവും പ്രചരിപ്പിക്കുകയും സഹിഷ്ണുതയുടെ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് നാഗരിക പ്രഭാഷണം നടത്തി വരുന്നു. ഇത് ദുബൈയില്‍ താമസിക്കുന്ന ജനവിഭാഗങ്ങളില്‍ പൊതു അവബോധത്തിന് കാരണമായെന്ന് സെന്റര്‍ ഡയറക്ടര്‍ ഹിന്ദ് മുഹമ്മദ് പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന്റെ ഭാഗമായി വിദൂരമായ രീതിയിലാണ് ഇതിന്റെ പ്രചാരണ പരിപാടികള്‍ വിളംബരങ്ങള്‍ നടന്നതെന്നും ലോകം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന അസാധാരണമായ സാഹചര്യങ്ങള്‍ക്കിടയിലും ഇസ്ലാമിനോടുള്ള താല്‍പര്യം വര്‍ദ്ധിച്ചുവെന്ന് ന്യൂ മുസ്ലിം വെല്‍ഫെയര്‍ വിഭാഗം മേധാവി ഹാന അബ്ദുല്ല അല്‍ ജല്ലാഫ് പറഞ്ഞു. മുസ്‌ലിമാകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് 800 600, ഐഎസിഎഡി ആപ്പ് എന്നിവയിലൂടെ കേന്ദ്രവുമായി ബന്ധപ്പെടാം.
അപേക്ഷകന്റെ ഭാഷയില്‍ സംസാരിക്കാനുള്ള സൗകര്യങ്ങളും ഈ കേന്ദ്രത്തിലുണ്ട്.